Friday, January 29, 2010

നമ്മുടെ പൊന്നു മക്കളുടെ മോഹങ്ങളും, അഭിലാഷങ്ങളും ഇതാണോ ?
പൂവണിയാത്ത മോഹങ്ങളാണ് എനിക്കുള്ളത്, എന്റെ ഉപ്പാ, ഉമ്മാ
എങ്കിലും മോഹിക്കുന്നു. പറയട്ടെ എന്‍റെ മോഹങ്ങളേ കുറിച്ച് ?
എനിക്ക് അബൂബക്കെര്‍
ആവണം
റസൂലിന്റെ (സ) സിദ്ധീക്ക്.
നിഷ്കളങ്കമായ സ്നേഹമാണ്
അബൂബക്കരിന്നു
.
സൗര്‍ ഗുഹയിലെ റസൂലും ഒന്നിച്ചുള്ള
ദിവസങ്ങള്‍ പോരെ ആ സ്നേഹം അളക്കുവാന്‍…
അതുപോലെ എന്‍റെ സ്നേഹവും നിഷ്കളങ്കമാവണം.

എനിക്ക് ഒമര്‍ ആവണം,
റസൂല്‍ (സ) യുടെ ഒമര്‍ !
നീതിയുടെ അളവുകോലായ ഒമര്‍ !
സുക്ഷ്മതയുടെ അവസാനത്തെ വാക്കാണത്
, ഒമര്‍ !
അടിമുടി നീതിയാണത്
.
അതുപോലെ എന്‍റെ ജീവിതവും
അനശ്വരമാവണം.

എനിക്ക് അബ്ദു റഹ് മാന്‍ ഔഫ് ആകണം
ധര്‍മത്തിന്റെ അക്ഷയപാത്രമാവണഠ
കൊടുക്കുന്ന കൈ ആകണം.

എനിക്ക് അനസിബിന്നു മാലിക് ആവണം,
പരാതി പറയുകയോ
പരാതി കേള്‍ക്കുവാന്‍ ഇടയാക്കുകയോ
ചെയ്യാത്ത വ്യക്തിത്വം

എനിക്ക് അബു ഉബൈദ ഇബ്നു ജറാഹ്
ആവണം,
വിശ്വസ്തന്‍ എന്ന വാക്ക്
അ൪തഥവത്തമാക്കിയ സഹാബി വര്യന്‍
!

എനിക്ക് ബിലാലും,സുമയയും ആകണം.
പരിക്ഷണങ്ങളെ സുഗന്ധമുള്ള റോസാപ്പൂവാക്കിയ
……
ഞെട്ടറ്റു വീഴുന്നതിനു മുന്‍പ്
ചുറ്റുമുള്ള അന്തരീക്ഷത്തെ
സുഗന്ധിയാക്കിയ നീര്മാതളപ്പൂ പോലെ...


എനിക്ക് കദീജയും, ഫാത്തിമയും, ആയിഷയും (റ)
ആകണം.
സഹനത്തിന്റെയും, അനുസരണയുടെയും, സ്വാന്തനതിന്റെയും
സ്ത്രി രത്നങ്ങള്‍


എനിക്ക് ആദ്യം പെയ്യുന്ന മഴയിലെ ആദ്യത്തെ തുള്ളിയാവണം.
ആദ്യത്തെ മഴയുടെ കുളിര്‍മ............
ആദ്യത്തെ മഴത്തുള്ളിയുടെ മനോഹാരിത..............
അതെന്‍റെ സ്നേഹത്തിനും വേണം.
എനിക്ക് ആദ്യം വിടരുന്ന മുല്ലപ്പൂവാവണം.
എന്‍റെ സ്നേഹത്തിനും അതിന്‍റെ ഹൃദ്യമായ സുഗന്ധം വേണം.
എനിക്ക് മോഹങ്ങള്‍ ഇനിയുമുണ്ട്.
ഏറെയെരെയുണ്ട്..................
എന്‍റെ മോഹങ്ങള്‍ക്ക് അവസാനമില്ല.
അല്ലാഹുവിന്റെ സാമിപ്യം കരസ്ഥമാക്കുനത് വരെ.....

അറിയുമോ ഇവരെ ?
സ്വര്‍ഗം വാഗ്ദാനം ചെയ്ത പത്ത് പേര്‍

അറിയുമോ ഇവരെ ?
സ്വര്‍ഗം വാഗ്ദാനം ചെയ്ത പത്ത് പേര്‍
Aboobacker Sideeq, Omer bin Qathab, Usman bin Afwan
Ali bin abi Thalib, Talha, Zubair bin Awwaam, Abu Rehman bin Aouf
Sahd bin abi Waqaas, Saeed bin Said & Abu Ubaida ibn Jarah (R.A.)

എന്റെ മാതാപിതാക്കള്‍ എന്നെ സഹായിക്കണം,
ഇങ്ങിനെ
യൊക്കെ ആകുവാന്‍.


Bilal Shakeer