Tuesday, February 22, 2011


ജഫെരിന്റെ കത്രിക മിസിരിയുടെ തലയ്ക്കു മുകളിലുടെ തലങ്ങും വിലങ്ങും പായുനുണ്ട്..ഏഷ്യാനെറ്റില്‍ താര രാജാവിന്റെ പുത്തന്‍ പടം ഓടുന്നു..ജാഫെര്‍ കത്രിക നിലത്ത് വച്ച് ചാനല്‍ മാറ്റി. ഇന്ത്യയും ബഹരൈനും തമിലുള്ള ഏഷ്യന്‍ കപ്പ്‌ മത്സരം..ഇന്ത്യന്‍ സിംഹങ്ങള്‍ എല്ലാവരും ഒരു പ്രവശ്യമെങ്ങിലും കാല് കൊണ്ട് ബോള്‍ തട്ടണം എന്ന ഉദ്ദേശത്തോടെ തലങ്ങും വിലങ്ങും പരക്കം പായുന്നു.അവരുടെ ഉദേശം നടന്നു ഗോള്‍ നില ഇന്ത്യ 2 - ബഹ്‌റൈന്‍ 5...കളി തീരാന്‍ ഇനി പത്തു മിനിട്ട്..ഞാന്‍ സന്കടപെട്ടു ഇരിക്കുന്ന അവസരത്തില്‍ ഒരു സൗദി പയ്യന്‍ ബാര്‍ബര്‍ ഷോപ്പിലേക്ക് കയറി വന്നു. അവന്റെ മുഖം കണ്ടാല്‍ അറിയാം അവന്‍ എവിടുന്നോ കളി കണ്ടു കൊണ്ടുള്ള വരവാണ് എന്ന്..കടയില്‍ കയറിയതും ജഫെര്നോട് ഒരു ചോദ്യം "ഇന്ദ ഹിന്ദി..." ജഫെര്‍ പറഞ്ഞു "ഐവ..അന ഹിന്ദി.."..ജഫെര്‍ന്റെ മുഖത്ത് നോക്കി അവന്‍ ആര്‍ത്തു ചിരിച്ചു..പുച്ഛത്തോടെ അവന്‍ എന്തൊക്കെയോ പറഞ്ഞു "മാഫി ലഹ്ബ് കുറ" എന്ന് പര്‍ന്ഹത് മാത്രം എനിക്ക് മനസിലായി...പിന്നെ അവന്‍ എന്റെ അടുത്ത് വന്നു ഇരുന്നു..എന്നോട് ചോദിച്ചു.."ഇന്ദ ഹിന്ദി..." എന്ത് പറയണം എന്ന് ഒരു നിമിഷം ചിന്ധിച്ചു എനിട്ടു പറഞ്ഞു "അന ബംഗാളി"..അവന്‍ ടി വി യിലും ജഫെരിലും മാറി മാറി നോക്കി ഇരുന്നു.. എന്റെ ഊഴം വന്നപ്പോള്‍ മുടി വെട്ടി ഞാന്‍ അവിടം വിട്ടു. രണ്ടു ദിവസത്തിനു ശേഷം 4 പൊറോട്ട ഓര്‍ഡര്‍ ചെയ്തു പൊറോട്ട അടുപ്പിന്റെ അടുത്ത് കാത്ത് നില്കുകയയിര്‍ന്നു..പൊറോട്ട അടിക്കുന്ന ആള്‍ "ഇന്ന് കളി കണ്ടോ?" ഞാന്‍ "ഇല്ല".. പോരോട്ടകാരന്‍:"സൗദി എട്ടു നിലയില്‍ പൊട്ടി. ജപ്പാന്‍ 5 - സൗദി - 0 കളി ഇപ്പൊ കഴിഞ്ഞു.." പൊറോട്ടയും വാങ്ങി വണ്ടിക്ക് അരികിലേക്ക്‌ നടകുമ്പോള്‍ നേരെ മുന്നിലുടെ വരുന്നു ബാര്‍ബര്ശോപ്പില്‍ കണ്ട സൗദി പയ്യന്‍...ഘനിബവിച്ച അവന്റെ മുഖത്ത് നോക്കി ഞാന്‍ ചോദിച്ചു.. " ഇന്ദ സൗദി..??"..ഒരു നിമിഷം ചിന്ധിച്ചു എനിട്ടു അവന്‍ പറഞ്ഞു "അന യമനി..".. അഭിമാനത്തോടെ ഞാന്‍ പറഞ്ഞു "അന ഹിന്ദി...." രണ്ടു ഗോള്‍ എങ്കിലും തിരിച്ചടിക്കാന്‍ ഇന്ത്യക്ക്‌ പറ്റിയല്ലോ..സൗദിക് അതും കഴിഞില്ല..