Sunday, November 13, 2011

ഇന്ത്യന്‍ തപാല്‍ സര്‍വീസ്.


വ്യാഴവും വെള്ളിയും രണ്ടു ദിവസം ഒഴിവു കഴിഞ്ഞു അല്‍പ്പം മടിയും ഉറക്കച്ചടവോടും കൂടിയായിരുന്നു അന്ന് അയാള്‍ ഓഫീസിലേക്ക്‌ ഇറങ്ങിയത്. പതിവ് പോലെ കടയില്‍ കയറി പത്രം വാങ്ങി തിരിച്ചു കാറില്‍ കയറി ഒന്ന് മറിച്ചു നോക്കി..രണ്ടാം പേജിലെ മൂന്നാം കോളത്തിലെ വാര്‍ത്ത‍ കണ്ടു അയാള്‍ ഞെട്ടി തരിച്ചു. “തപാല്‍ വഴി അയച്ച ചെക്ക്‌ ഉപയോഗിച്ച് ലക്ഷങ്ങള്‍ കവര്‍ന്നു”..പിന്നെ ഒന്നും ആലോചിച്ചില്ല വണ്ടി ഫ്ലാറ്റിലേക്ക്‌ തിരിച്ചു.. ലിഫ്റ്റ്‌ ബട്ടണ്‍ അമര്‍ത്തി, കാത്ത് നില്ക്കാന്‍ സമയമമില്ല കോണിപടികള്‍ ഓടി കയറി. ബെല്ലില്‍ അമര്‍ത്തി പിടിച്ചു..കോളിംഗ് ബെല്‍ അസ്സഹ്യമായപ്പോള്‍ ഫ്ലാറ്റില്‍ നിന്നും ഭാര്യയുടെ ചോദ്യം: “വെള്ളക്കരനാണോ??”

ദേഷ്യവും സങ്കടവും കടിച്ചമര്‍ത്തി അയാള്‍ മറുപടി കൊടുത്തു. “ അല്ലെടി..അഫ്രിക്കകാരന്‍..സമയം കളയാതെ വാതില്‍ തുറക്കെടി..”..



”ഹോ ..നിങ്ങളയിരുന്നോ ഞാന്‍ വിചാരിച്ചു കുടി വെള്ളം കൊണ്ട് വന്നതായിരിക്കും എന്ന്..എന്തെ ഓഫീസില്‍ പോയില്ലേ.”



“നിന്നോട് ഞാന്‍ നൂറു തവണ പറഞ്ഞതല്ലേ, അടുത്ത അയച്ച രഫീഖ്‌ു നാട്ടില്‍ പോകുനുണ്ട് അവന്റെ കയ്യില്‍ ചെക്ക്‌ കൊടുക്കാം എന്ന് അപ്പൊ നീ പറഞ്ഞു അടുത്ത ആഴ്ച പെട്രോള്‍ വില കൂടും, കമ്പിക്കും സിമന്റിനും വിലകൂടും കൂലി കൂടും ഇന്ന് തന്നെ ചെക്ക്‌ പോസ്റ്റല്‍ ആയി അയക്കണം എന്നൊക്കെ..നിന്റെ നിര്‍ബന്ധ പ്രകാരം ചെക്ക്‌ അയച്ചിട്ട് ഇന്നേക്ക് പത്തു ദിവസമായി ഇതുവരെ അവിടെ എത്തിയിട്ടില്ല.”



“അതിനിപ്പോ എന്താ..അത് എത്തിക്കോളും..നിങ്ങളൊന്നു അടങ്ങ്”



“നീ ഇ വാര്‍ത്ത‍ കണ്ടോ..കണ്ണ് തുറന്നു നോക്ക്...”



“ഹോ..ഇതൊക്കെ ഒറ്റപെട്ട സംഭവങ്ങള്‍ അല്ലെ..അങ്ങനെ നമുക്ക്‌ ചുറ്റും എന്തൊക്കെ സംഭവിക്കുന്നു..നമുടെ ചെക്ക്‌ അവിടെ എത്തും.”



“ഇനി നീ ഒന്നും പറയണ്ട ഞാന്‍ ചെക്ക്‌ ക്യാന്‍സല്‍ ചെയ്യാന്‍ പോകുവ..”



“ഇക്ക..ഒന്ന് കൂടെ ആലോചിച്ചു പോരെ, പെട്രോള്‍ വില വീണ്ടും കൂട്ടണം എന്നാണ് എണ്ണ കമ്പനികള്‍ പറയുന്നത്..ഇനി ഒരു ചെക്ക്‌ എത്തിക്കാന്‍ വീണ്ടും ദിവസങ്ങള്‍ പിടിക്കില്ലേ..”



അയാള്‍ അതൊന്നും ശ്രദ്ധിക്കാതെ ഉടനെ ബാങ്ക് മാനേജരെ വിളിച്ചു.



“സര്‍ എന്റെ അക്കൌണ്ടിലെ ഇഷ്യൂ ചെയ്ത ഒരു ചെക്ക്‌ ക്യാന്‍സല്‍ ചെയണം.”



അക്കൌണ്ട് നമ്പര്‍ ചെക്ക്‌ നമ്പര്‍ ഒക്കെ ചോദിച്ചു മനസില്ക്കിയ ശേഷം മാനേജര്‍ ചോദിച്ചു “താങ്കള്‍ എവിടെ നിന്നാണ് വിളിക്കുനത്.?”



“ദുബൈയില്‍ നിന്നും”.



“പക്ഷെ മൊബൈലില്‍ ലോക്കല്‍ നമ്പര്‍ ആണല്ലോ കാണിക്കുനത്”



“അത് ആക്ഷന്‍ വൈപ്പിന് വിളിക്കുനത് കൊണ്ട..”



“ക്ഷമിക്കണം സര്‍..താങ്കള്‍ യഥാര്ത അക്കൌണ്ട് ഉടമയാണോ എന്ന് എനിക്ക് സംശയമുണ്ട്‌..ഇവിടെ രജിസ്റ്റര്‍ ചെയ്ത മൊബൈലില്‍ നിന്നും വിളിക്കൂ..അല്ലാതെ വല്ല കൊപ്പിലും കേറി വിളിച്ചാല്‍ നങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല..”



ഉടനെ ആക്ഷന്‍ കട്ട് അടിച്ചു മൊബൈലില്‍ വിളിച്ചു ചെക്ക്‌ ക്യാന്‍സല്‍ ചെയ്തു. ഉടനെ വാപ്പനെ വിളിച്ചു വിവരം പറഞു. ഭാര്യയുടെ നേരെ തിരിഞ്ഞു അയാള്‍ പറഞു..



“എടി...മക്കളെ സ്കൂളില്‍ അയച്ചു, ഞാന്‍ ഓഫീസിലേക്ക്‌ ഇറങ്ങിയാല്‍ ഉള്ള നിന്റെ പ്രധാന പരിപാടിയായ ഉറക്കം കുളമയത് കൊണ്ടുള്ള ദേഷ്യം അല്ലെ നിന്റെ മുഖത്ത്..സാരമില്ല..സഹിച്ചു കള..നീ ദിവസം മൂന്നു നേരം ചിക്കനും മട്ടനും ബീഫും അടിച്ചു നാട്ടില്‍ കഴിഞ കാലത്ത് ഞാന്‍ ഓണക്ക കുബ്ബുസും തൈരും കൂട്ടി അടിച്ചു മിച്ചം വച്ച കാഷ..അത് പോകുമ്പോ..എനിക്ക് ഇത്തിരി പുളിക്കും..”



പിറ്റേന്ന് കാലത്ത് ബാങ്ക് മാനേജരുടെ ഫോണ്‍ വിളി കേട്ടാണ് അയാള്‍ ഉറക്കമുന്നര്നത്...



“ഹല്ലോ..സാറെ..ഇന്നലെ ക്യാന്‍സല്‍ ചെയ്ത ചെക്കുമായി സാറിന്റെ ഡ്രൈവര്‍ വന്നിരിന്നു..ക്യാന്‍സല്‍ ചെയ്ത ചെക്ക്കായത് കൊണ്ട് ഞാന്‍ അയാളെ മടക്കി അയച്ചു.ക്ഷമിക്കണം..”



“താന്‍ അയാളെ പിടിച്ചു പോലീസില്‍ എല്പിചില്ലേ??..”



“എന്തിന്..സാര്‍ ചെക്ക്‌ ക്യാന്‍സല്‍ ചെയ്യാന്‍ പറഞു ഞാന്‍ ചെയ്തു,ചെക്ക്‌ നഷ്ട്ടപെട്ട വിവരം സാര്‍ പറനില്ലാലോ..”



“അത് പ്രത്യേകിച്ച് പറയണോ തനിക്ക്‌ കൊമ്മന്‍ സെന്‍സ് യൂസ് ചെയ്തൂടെ. കാറില്ലത്ത എനിക്ക് എങ്ങനെ ഡ്രൈവര്‍ ഉണ്ടാകും..”



“കാര്‍ ഇല്ലാത്തതിന് സാര്‍ വിഷമികേണ്ട അതിനല്ലേ നമ്മുടെ വാഹന വയ്പ്പ പദ്ധതി.കുറഞ്ഞ പലിശ നിരക്കില്‍ പുത്തന്‍ കാര്‍ സാറിന്റെ വീട്ടില്‍ എത്തിക്കും..ഒരു അരമണിക്കൂര്‍ എനിക്ക് വേണ്ടി സാര്‍ തന്നാല്‍ ഞാന്‍ വിശദമായി പറയാം....”



എല്ലാം കേട്ട് കഴിഞ്ഞു ഫോണ്‍ വച്ചതിനു ശേഷം അയാള്‍ ഭാര്യയെ നോക്കി ചോദിച്ചു “നാട്ടില്‍ നമ്മുക്ക് ഒരു കാര്‍ വാങ്ങിയാലോ??...”

1 comment:

  1. നല്ല രചന. ആധി വരുന്ന ഓരോ വഴികള്‍. അഭിനന്ദനങ്ങള്‍.

    ReplyDelete